Features

നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റൂ


ഒരു ഈടോ (വായ്പ ലഭിക്കുന്നതിന് ഒരു സ്വീകർത്താവ് സൂക്ഷിക്കേണ്ട ഒരു ഘടകമാണ് ഈട്. സെക്യൂരിറ്റികളും  ഈടായി ഉപയോഗിക്കാം), ഗ്യാരന്ററോ (മറ്റൊരാൾ അടയ്ക്കാനുള്ള തുകയ്ക്ക് ഉറപ്പുനൽകുന്ന വ്യക്തിയാണ് ഗ്യാരന്റർ. തുക അടയ്ക്കാതെ വീഴ്‌ച വരുത്തുകയാണെങ്കിൽ ഗ്യാരന്റർ സഹ-സാക്ഷിയായി മാറുകയും ബാധ്യത ഏറ്റെടുക്കുകയും ചെയ്യുന്നു), സെക്യൂരിറ്റിയോ ഇല്ലാതെ തന്നെ 40 ലക്ഷം രൂപ വരെ (തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ 50 ലക്ഷം രൂപ വരെ) വായ്പ ലഭ്യമാക്കാം. ഇത് നിങ്ങളുടെ ബിസിനസ്സ് വിപുലീകരണത്തിനോ, പ്രവർത്തന മൂലധത്തിനോ , നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്കോ   അല്ലെങ്കിൽ ഒരു വീട് നവീകരണത്തിനോ ഉപയോഗപ്പെടുത്താവുന്നതാണ്

ലോൺ ബാലൻസ് അനായാസം ട്രാൻസ്ഫർ ചെയ്യാം


നിങ്ങളുടെ നിലവിലുള്ള  Business Growth Loan കുറഞ്ഞ EMIയിൽ HDFC Bank-ലേക്ക് മാറ്റി ഞങ്ങളുടെ ആനുകൂല്യങ്ങൾ ആസ്വദിക്കു. 

 • നിലവിലുള്ള ലോൺ ട്രാൻസ്ഫെറിൽ ഏറ്റവും കുറഞ്ഞ പലിശനിരക്കായ 15.75%.

 • ഏറ്റവും കുറഞ്ഞ പ്രോസസ്സിംഗ് ഫീസ്, വെറും 0.99%

നിങ്ങളുടെ ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ ഇപ്പോൾ തന്നെ അപേക്ഷിക്കുക

ഡ്രോപ്പ്ലൈൻ ഓവർഡ്രാഫ്റ്റ് സൗകര്യം


യാതൊരു ഈടും കൂടാതെ ഓവർഡ്രാഫ്റ്റ് സൗകര്യം നൽകുന്നു. കാലാവധി അവസാനിക്കുന്നതുവരെ പ്രതിമാസം കുറയുന്ന പ്രത്യേക കറന്റ് അക്കൗണ്ടിലാണ് ലിമിറ്റ് സെറ്റ് ചെയ്തിരിക്കുന്നത്. ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ അടച്ചാൽ മതി.

 • 5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ ഡ്രോപ്പ്ലൈൻ ഓവർഡ്രാഫ്റ്റ് സൗകര്യം

 • ഗ്യാരന്ററോ (മറ്റൊരാൾ അടയ്ക്കാനുള്ള തുകയ്ക്ക് ഉറപ്പുനൽകുന്ന വ്യക്തിയാണ് ഗ്യാരന്റർ. തുക അടയ്ക്കാതെ വീഴ്‌ച വരുത്തുകയാണെങ്കിൽ ഗ്യാരന്റർ സഹ-സാക്ഷിയായി മാറുകയും ബാധ്യത ഏറ്റെടുക്കുകയും ചെയ്യുന്നു)) /സെക്യൂരിറ്റിയോ ആവശ്യമില്ല.

 • 12-48 മാസം വരെയുള്ള കാലാവധി.

 • ആകർഷകമായ പലിശ നിരക്ക്

 • ലിമിറ്റ്  സെറ്റിങ്ങിന്റെ ആദ്യ 6 മാസങ്ങളിൽ മൊത്തമായോ / ഭാഗികമായോ വായ്പ അടയ്ക്കൽ അനുവദിക്കുന്നതല്ല.

വേഗത്തിലുള്ള യോഗ്യതാ പരിശോധനയും വിതരണവും


ഓൺലൈനായോ ഏതെങ്കിലും ബ്രാഞ്ചിലോ 60 സെക്കൻഡിനുള്ളിൽ നിങ്ങളുടെ Business Growth Loan-ന്റെ  യോഗ്യത പരിശോധിക്കുക. ഭവനവായ്പകൾ, വാഹന വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയുടെ മുൻ തിരിച്ചടവ് അടിസ്ഥാനമാക്കി ലോണുകൾ വിതരണം ചെയ്യും.

ഫ്ലെക്സിബിളായ കാലാവധി


12 മുതൽ 48 മാസം വരെ നിങ്ങൾക്ക് വായ്പ തിരിച്ചടയ്ക്കാവുന്നതാണ്

സൗകര്യപ്രദമായ വായ്പ വാങ്ങൽ


നിങ്ങളുടെ വായ്പയുമായി ബന്ധപ്പെട്ട ഏത് സഹായത്തിനും, നിങ്ങൾക്ക് SMS, വെബ്‌ചാറ്റ്, Click2Talk, ഫോൺ ബാങ്കിംഗ് എന്നിവ വഴി ഞങ്ങളുമായി ബന്ധപ്പെടാം.

സുരക്ഷിതരായി ഇരിക്കുക


നാമമാത്രമായ പ്രീമിയം അടച്ചു കൊണ്ടും നിങ്ങളുടെ വായ്പ പരിരക്ഷിച്ചു കൊണ്ടും ഞങ്ങളുടെ ക്രെഡിറ്റ് പ്രൊട്ടക്ഷനിലൂടെ  നിങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കുക.

 • പ്ലാൻ:

 • പ്രയോജനങ്ങൾ:

  • ഉപഭോക്താവ് മരിക്കുന്ന പക്ഷം വായ്പ തുക തിരിച്ചടച്ചു കൊണ്ട്  കുടുംബത്തെ സംരക്ഷിക്കുന്നു.

  • ലൈഫ് കവറേജ് - മനസ്സമാധാനം നൽകുന്നു.

  • വായ്പ തിരിച്ചടയ്ക്കാൻ മറ്റ് സമ്പാദ്യങ്ങൾ ഉപയോഗിക്കേണ്ടതില്ല.

  • ബാധകമായ നിയമങ്ങൾ അനുസരിച്ചുള്ള നികുതി ആനുകൂല്യങ്ങൾ.

  • സൗകര്യപ്രദമായ ഒരു പാക്കേജ് - വായ്പ + ഇൻഷുറൻസ്

 • സർവീസ് ടാക്സ് സർക്കാർ അറിയിപ്പ് പ്രകാരമുള്ള നിരക്കിൽ സർചാർജ് / സെസ് എന്നിവ ചുമത്തിയതിനുശേഷം, വിതരണ സമയത്തു ഈ വസ്തുവിന്റെ പ്രീമിയം വായ്പ തുകയിൽനിന്നു കുറയ്ക്കുന്നതാണ്.    

 • ഉപഭോക്താവിന് സ്വാഭാവിക / ആകസ്മിക മരണം സംഭവിക്കുന്ന പക്ഷം 

ഉപഭോക്താവിന് / നോമിനിക്ക് പേയ്മെന്റ് പ്രൊട്ടക്ഷൻ ഇൻഷുറൻസ് (ക്രെഡിറ്റ് പ്രൊട്ടക്റ്റ്) ലഭ്യമാക്കാം. ഇത് വായ്പയുടെ കുടിശ്ശികയോ അല്ലെങ്കിൽ പരമാവധി വായ്പ തുകയോ  വരെ ഇൻഷ്വർ ചെയ്യുന്നു. 

*ഇൻഷ്വർ ചെയ്യുന്നവർക്ക് നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. മുകളിലുള്ള ഉൽപ്പന്നം HDFC LIFE Ins Co.ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നതാണ് 

Eligibility

Fees & Charges

Documentation