Features


നിങ്ങളുടെ വീടിന്റെ സൗകര്യങ്ങളിൽ ഇരുന്നുകൊണ്ടുതന്നെ ഓൺ‌ലൈനിൽ ഉടനടി സേവിംഗ്‌സ് അക്കൗണ്ടും സാലറി അക്കൗണ്ടും തുറക്കൂ

  • നിങ്ങളുടെ പ്രായം പതിനെട്ടോ അല്ലെങ്കിൽ അറുപതോ ആയിക്കൊള്ളട്ടെ, നിങ്ങൾ എല്ലായ്‌പ്പോഴും  സുരക്ഷിതവും വേഗത്തിലുള്ളതും സൗകര്യപ്രദവുമായ പരിഹാരങ്ങളാണ് തേടിക്കൊണ്ടിരിക്കുന്നത്. സ്മാർട്ട്ഫോൺ വഴി ബില്ലുകൾ അടയ്ക്കാനും പണം അയയ്ക്കാനും സ്വീകരിക്കാനുമെല്ലാം കഴിയുമെങ്കിൽ, ഒരു അക്കൗണ്ട് തുറക്കാൻ എന്തുകൊണ്ട് ഇത് ഉപയോഗിച്ചുകൂടാ?

  • സേവിംഗ്‌സ് അക്കൗണ്ട് മുതൽ സാലറി അക്കൗണ്ട് വരെ, നിങ്ങളുടെ എല്ലാ ദൈനംദിന ബാങ്കിങ് ആവശ്യങ്ങൾക്കുമുതകുന്ന, വീടിന്റെ സൗകര്യങ്ങളിലിരുന്നു തൽക്ഷണം ഓൺലൈനിൽ തുറക്കാവുന്ന  ഒരു ഓപ്ഷൻ ഇപ്പോൾ ലഭ്യമാണ്. അതിനാൽ, ഇൻസ്റ്റാ അക്കൗണ്ടിലൂടെ ഉടനടി HDFC ബാങ്കിൽ ചേരൂ

  • റെഗുലർ സേവിംഗ്‌സ് അക്കൗണ്ട് മുതൽ പ്രീമിയം സേവിംഗ്‌സ് അക്കൗണ്ട് വരെ - സേവിംഗ്‌സ്‌മാക്‌സ്  അക്കൗണ്ട് അല്ലെങ്കിൽ സ്ത്രീകൾ, മുതിർന്ന പൗരന്മാർ, യുവാക്കൾ എന്നിവർക്കായുള്ള ഞങ്ങളുടെ കസ്റ്റമൈസ്‌ഡ്‌ സേവിംഗ്‌സ് അക്കൗണ്ടുകൾ എന്നിവയിലേതെങ്കിലും ഇൻസ്റ്റാഅക്കൗണ്ട് ആയി നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  • ഇൻസ്റ്റാഅക്കൗണ്ടിൽ നിന്ന് നിങ്ങൾ തിരഞ്ഞെടുക്കുന്ന അക്കൗണ്ടിനനുസരിച്ചായിരിക്കും ബാലൻസ് നിശ്ചയിക്കുന്നത്.

പ്രത്യേകതകൾ

  • നിങ്ങളുടെ അക്കൗണ്ട് നമ്പർ ഇപ്പോൾത്തന്നെ നേടുക

  • നെറ്റ് / മൊബൈൽ വഴിയുള്ള ബാങ്കിംഗ് എന്നിവ ഉടനടി ആരംഭിക്കുക


നിങ്ങൾ അറിയേണ്ടതെല്ലാം

സവിശേഷതകൾ

ഉടനടി അക്കൗണ്ട് തുറക്കാം

HDFC ബാങ്കിൽ വളരേ എളുപ്പത്തിൽ ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. അതിനായി നിങ്ങൾക്ക് നിലവിലുള്ള ഒരു മൊബൈൽ നമ്പർ, Aadhaar നമ്പർ, PAN നമ്പർ എന്നിവ മാത്രമേ ആവശ്യമുള്ളൂ.

ലളിതമായ 4 ഘട്ടങ്ങൾ 

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ട് അല്ലെങ്കിൽ സാലറി അക്കൗണ്ട് എന്നിവ 4 ലളിതമായ ഘട്ടങ്ങളിലൂടെ പൂർണ്ണമായും


പ്രവർത്തനസജ്ജമാക്കുന്നു:

  1. ആധാർ ഉപയോഗിച്ച് നിങ്ങളുടെ വിശദവിവരങ്ങൾ നൽകുക

  2. നിങ്ങൾ നൽകിയ വിശദവിവരങ്ങൾ OTP ഉപയോഗിച്ച് സാധൂകരിക്കുക

  3. അക്കൗണ്ടുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പൂർത്തിയാക്കുക

  4. സമർപ്പിക്കുക

അക്കൗണ്ട് നമ്പറും ഉപഭോക്തൃ ID യും

നിങ്ങളുടെ അക്കൗണ്ട് നമ്പറും ഉപഭോക്തൃ ID യും ഉടനടി നേടുക:


നിങ്ങൾ ഓൺലൈനിൽ ഒരു HDFC ബാങ്ക് ഇൻസ്റ്റാ അക്കൗണ്ട് തുറന്നാലുടൻ നിങ്ങളുടെ അക്കൗണ്ട് നമ്പറും ഉപഭോക്തൃ  ID യും ലഭിക്കുന്നതാണ്. ഉടനടി !

പണം കൈമാറ്റം

നിങ്ങളുടെ അക്കൗണ്ടിലേക്ക് ഉടനടി പണം കൈമാറുക:

പണം കൈമാറാം കൂടാതെ / അല്ലെങ്കിൽ നിങ്ങൾ തുറന്ന ഉടൻ തന്നെ അക്കൗണ്ടിലേക്ക് ശമ്പളം ക്രെഡിറ്റ് ചെയ്യാം.

പണം പിൻവലിക്കൽ

എടിഎമ്മു (ATM) കളിൽ നിന്ന് എളുപ്പത്തിൽ പണം പിൻവലിക്കുക - നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കാർഡ്‌ ഇല്ലാതെതന്നെ പണം പിൻവലിക്കുക:


ഡെബിറ്റ് കാർഡ് ഇല്ലാതെതന്നെ ഒരു HDFC ബാങ്ക് എടിഎമ്മി(ATM) നിന്ന് പണം പിൻവലിക്കാൻ നിങ്ങളുടെ HDFC ബാങ്ക് ഇൻസ്റ്റാ അക്കൗണ്ട് നിങ്ങളെ സഹായിക്കുന്നു. എടിഎമ്മി(ATM)ലെ കാർഡ്‌ലെസ് എന്ന ഓപ്ഷൻ അമർത്തി അതിലെ നിർദ്ദേശങ്ങൾ പാലിക്കുക.

നെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗും

നിങ്ങളുടെ അക്കൗണ്ടിനായി നെറ്റ്ബാങ്കിംഗും മൊബൈൽ ബാങ്കിംഗും ഓട്ടോമാറ്റിക് ആയി പ്രവർത്തനക്ഷമമാക്കുന്നു:

നിങ്ങളുടെ ഓൺലൈൻ സേവിംഗ്‌സ് അക്കൗണ്ടിൽ അല്ലെങ്കിൽ സാലറി അക്കൗണ്ടിൽ നെറ്റ്ബാങ്കിംഗും  മൊബൈൽ ബാങ്കിംഗും സാധ്യമാണ്, അതിനാൽ പാസ്‌വേഡ് സജ്ജീകരിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ


നിങ്ങൾക്ക് എളുപ്പത്തിൽ ബാലൻസ് പരിശോധിക്കാൻ സാധിക്കും.

പണം അയക്കുന്നത്

അക്കൗണ്ട് തുറന്ന് ഉടനടി, 48 മണിക്കൂറിനുള്ളിൽത്തന്നെ പണവും ബില്ലുകളും അടക്കാം:

നിങ്ങളുടെ പരിരക്ഷയ്‌ക്കായി, അക്കൗണ്ട് തുറന്ന ആദ്യത്തെ 48 മണിക്കൂറിനുശേഷം മാത്രമേ ഔട്ട്‌ഗോയിംഗ് പേയ്‌മെന്റുകൾ പ്രവർത്തനക്ഷമമാകൂ. അതിനുശേഷം, നിങ്ങൾക്ക് എളുപ്പത്തിൽ പണം അയയ്ക്കാനും ബില്ലുകൾ അടയ്ക്കാനും കഴിയും


പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

 HDFC ബാങ്ക് ഇൻസ്റ്റാഅക്കൗണ്ട് എന്നാൽ എന്താണ്?

  • HDFC ബാങ്കിന്റെ ഇൻ‌സ്റ്റാഅക്കൗണ്ട് പൂർണ്ണമായും ഡിജിറ്റലായും നോ കോൺ‌ടാക്റ്റ് പ്രക്രിയയിലൂടെയും സേവിംഗ്‌സ് അക്കൗണ്ട് തുറക്കാൻ നിങ്ങളെ സഹായിക്കുന്ന ഒന്നാണ്. ഇത് റെഗുലർ സേവിംഗ്‌സ് അക്കൗണ്ട് അല്ലെങ്കിൽ പ്രീമിയം സേവിംഗ്‌സ് മാക്സ് അക്കൗണ്ട് ആവട്ടെ നിങ്ങളുടെ വീടിന്റെ സൗകര്യങ്ങളിൽ ഇരുന്നുകൊണ്ടുതന്നെ തൽക്ഷണം തുറക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ അക്കൗണ്ട് നമ്പറും ഉപഭോക്തൃ ID യും ഉടനടി ലഭിക്കുകയും ചെയ്യും.

  • ഇൻസ്റ്റാഅക്കൗണ്ടിൽ നിന്ന് നിങ്ങൾ തിരഞ്ഞെടുക്കുന്ന   അക്കൗണ്ടിനനുസരിച്ചായിരിക്കും ബാലൻസ് നിശ്ചയിക്കുന്നത്.

  • നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് മുൻ‌കൂട്ടി സജ്ജമാക്കിയിരിക്കുന്നു, അതായത് നിങ്ങളുടെ അക്കൗണ്ടിൽ പണം ചേർത്താലുടൻ നിങ്ങൾക്ക് HDFC ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് ഉപയോഗിച്ച് ബാങ്കിംഗ് ആരംഭിക്കാൻ കഴിയും.

  • ഇൻസ്റ്റ അക്കൗണ്ടിലൂടെ തുറക്കുന്ന അക്കൗണ്ടുകൾക്ക് ഒരു വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂ, കാരണം ഇതിൽ പരിമിതമായ കെ‌വൈ‌സി (KYC) / ഉപഭോക്തൃ തിരിച്ചറിയൽ പ്രക്രിയയാണ് ഉപയോഗിക്കുന്നത്. സമയത്തിനുള്ളിൽ, ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചുകൾ സന്ദർശിച്ച് നിങ്ങൾ കെ‌വൈ‌സി(KYC) / ഉപഭോക്തൃ തിരിച്ചറിയലിന്റെ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കേണ്ടതുണ്ട് അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഡിജിറ്റലായി തുറക്കുമ്പോൾ വീഡിയോ കെ‌വൈ‌സി (KYC) തിരഞ്ഞെടുക്കാവുന്നതുമാണ്, ഇതുവഴി ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു സാധാരണ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് പരിവർത്തനം ചെയ്യാനും കഴിയും.

​​​​​​​

HDFC ബാങ്ക് ഇൻസ്റ്റാ അക്കൗണ്ടുകളുടെ പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ്?

  • നിങ്ങൾക്ക് 2 മിനിറ്റിനുള്ളിൽ അക്കൗണ്ട് സ്വയം തുറക്കാൻ കഴിയും
  • നിങ്ങൾക്ക് അക്കൗണ്ട് നമ്പറും ഉപഭോക്തൃ IDയും ഉടനടി ലഭിക്കും.
  • നെറ്റ്, മൊബൈൽ ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് മുൻകൂട്ടി സജ്ജമാക്കിയിരിക്കുന്നതിനാൽ നിങ്ങളുടെ അക്കൗണ്ടിൽ ഫണ്ട് ലഭ്യമായാൽ ഉടൻ തന്നെ ഇത് ബാങ്കിംഗിനായി ഉപയോഗിക്കാൻ ആരംഭിക്കാം.
  • ഇൻസ്റ്റാ അക്കൗണ്ട് ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കുക, പണം അയയ്ക്കുക, സ്വീകരിക്കുക, HDFC ബാങ്ക് എടിഎമ്മു (ATM) കളിൽ നിന്ന് പണം പിൻവലിക്കുക തുടങ്ങി നിങ്ങളുടെ എല്ലാ ബാങ്കിംഗ് ആവശ്യങ്ങളും നടത്താൻ കഴിയും.
  • നിങ്ങളുടെ ഇൻസ്റ്റാ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു സ്ഥിര നിക്ഷേപവും തുറക്കാൻ കഴിയും


HDFC ബാങ്ക് ഇൻസ്റ്റാ അക്കൗണ്ട് എങ്ങനെ തുറക്കാം?

നിങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ പ്ലേസ്റ്റോറിൽ നിന്ന് HDFC ബാങ്ക് ഇൻസ്റ്റന്റ് അക്കൗണ്ട് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാം.

ഉപയോഗത്തിലിരിക്കുന്ന മൊബൈൽ നമ്പറും ആധാറും ഉള്ളിടത്തോളം അക്കൗണ്ട് വളരെ പെട്ടെന്നും എളുപ്പത്തിലും തുറക്കാൻ കഴിയും.

ആവശ്യമായ വിശദാംശങ്ങൾ പൂർത്തിയാക്കിയശേഷം നിങ്ങളുടെ ആധാർ ഉപയോഗിച്ച് സ്വയം സാധൂകരിക്കാവുന്നതാണ്


ഞാൻ ഇത് എങ്ങനെ ഉപയോഗിക്കും?

നിങ്ങൾ നെറ്റ്ബാങ്കിംഗിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു പാസ്‌വേഡ് സജ്ജമാക്കുക മാത്രമാണ് നിങ്ങൾ ഇനി ചെയ്യേണ്ടത്. ഒരു സ്പ്ലിറ്റ് ഒ‌ടി‌പി (OTP) യെ അടിസ്ഥാനമാക്കി നിങ്ങളുടെ ഐ‌പിഐ‌എൻ (IPIN) സജ്ജീകരിക്കുന്നതിന് നിങ്ങളുടെ അക്കൗണ്ട് നമ്പർ ജനറേറ്റുചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് അയച്ച ഇമെയിലിൽ ഒരു ലിങ്ക് ലഭിക്കും (നിങ്ങളുടെ ഒ‌ടി‌പി (OTP) യുടെ ഒരു ഭാഗം ഇമെയിലിലും മറ്റൊരു ഭാഗം മൊബൈലിലും ലഭിക്കും). അക്കൗണ്ട് തുറന്ന് നെറ്റ്ബാങ്കിംഗ് പാസ്‌വേഡ് സജ്ജീകരിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് മറ്റെവിടെ നിന്നെങ്കിലും അക്കൗണ്ടിലേക്ക് പണം കൈമാറാൻ കഴിയും. അക്കൗണ്ട് നമ്പർ ലഭിച്ചാലുടൻ നിങ്ങളുടെ ശമ്പളം HDFC ബാങ്ക് ഇൻസ്റ്റാ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാം. അക്കൗണ്ട് തുറക്കുന്ന പ്രക്രിയയിൽ നിങ്ങളുടെ നെറ്റ്ബാങ്കിംഗ് പാസ്‌വേഡ് സജ്ജീകരിച്ചുകഴിഞ്ഞാൽ, അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ബാങ്കിംഗ് ആവശ്യങ്ങളും ചെയ്യാൻ കഴിയും


യോഗ്യത


ആർ‌ക്കെല്ലാം ഒരു HDFC ബാങ്ക് ഇൻ‌സ്റ്റാ അക്കൗണ്ട് തുറക്കാൻ‌ കഴിയും?

18 വയസ്സും അതിൽ കൂടുതലുമുള്ള, നിലവിൽ HDFC ബാങ്ക് അക്കൗണ്ടില്ലാത്ത ഇന്ത്യയിൽ സ്ഥിരതാമസക്കാരായ വ്യക്തികൾക്ക്.


എൻ‌ആർ‌ഐ (NRI) കൾ‌, എച്ച്‌യു‌എഫ് (HUF), നിലവിലുള്ള HDFC ബാങ്ക് ഉപഭോക്താക്കൾ‌ എന്നിവർക്ക് ഒരു HDFC ബാങ്ക് ഇൻ‌സ്റ്റാ അക്കൗണ്ട് തുറക്കാൻ‌ കഴിയുമോ?

ഇല്ല, എൻ‌ആർ‌ഐ (NRI) കൾ‌, എച്ച്‌യു‌എഫ് (HUF), നിലവിലുള്ള HDFC ബാങ്ക് ഉപഭോക്താക്കൾ‌ എന്നിവർക്ക്  HDFC ബാങ്ക് ഇൻ‌സ്റ്റാ അക്കൗണ്ട് തുറക്കാൻ‌ കഴിയില്ല.


HDFC ബാങ്ക് ഇൻസ്റ്റാ അക്കൗണ്ട് വഴി എനിക്ക് ഒരു ജോയിന്റ് അക്കൗണ്ട് തുറക്കാൻ കഴിയുമോ?

ഇല്ല. അക്കൗണ്ട് ഒരു വ്യക്തിക്ക് മാത്രമേ കൈവശം വയ്ക്കാൻ കഴിയൂ


പ്രശ്നപരിഹാരം / അപേക്ഷാ നടപടികളുമായി ബന്ധപ്പെട്ടത്

അപേക്ഷാ നടപടികളിൽ ഒരു ബ്രാഞ്ചിനെപ്പറ്റി ചോദിക്കുമ്പോൾ, ഏതാണ് ഞാൻ തിരഞ്ഞെടുക്കേണ്ടത്?

നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള HDFC ബാങ്കിന്റെ ബ്രാഞ്ച് തിരഞ്ഞെടുക്കുക.


HDFC ബാങ്ക് ഇൻസ്റ്റാ അക്കൗണ്ടിന്റെ അപേക്ഷാ നടപടികളുടെ ലിങ്കിലെ കോർപ്പറേറ്റ് നാമം എങ്ങനെ തിരഞ്ഞെടുക്കും?

നിങ്ങളുടെ കമ്പനിയുടെ പേരിന്റെ ആദ്യ മൂന്ന് അക്ഷരങ്ങൾ നൽകി പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കുക


എന്തുകൊണ്ടാണ് എനിക്ക് ഒരു ആധാർ ഒടിപി (OTP) ലഭിക്കാത്തത്?

പ്രാമാണീകരണത്തിനും മൂല്യനിർണ്ണയത്തിനുമായി ഒടിപി (OTP) സ്വീകരിക്കുന്നതിന് നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ യുഐ‌ഡി‌ഐ‌ഐ (UIDAI) / ആധാർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.

നിങ്ങൾ ഒരു നല്ല നെറ്റ്‌വർക്ക് ഏരിയയിലാണെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്.


ഞാൻ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ എനിക്ക് ഒരു അക്കൗണ്ട് തുറക്കാൻ കഴിയുമോ?

കഴിയും. നിങ്ങളുടെ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വോട്ടർ ID കാർഡ് പോലുള്ള മറ്റ് ID കൾ ഇതിനായി ഉപയോഗിക്കാം. എന്നിരുന്നാലും, സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഉടനടി ഒരു അക്കൗണ്ട് നമ്പർ ലഭിക്കില്ല. അക്കൗണ്ട് നമ്പർ നൽകുന്നതിനുമുമ്പ് HDFC ബാങ്ക് ബ്രാഞ്ച് ടീം നിങ്ങളെ ബന്ധപ്പെടുന്നതാണ്.


എന്റെ മെയിലിംഗും സ്ഥിരമായ വിലാസവും വ്യത്യസ്തമാകാമോ?

ആകാം, നിങ്ങളുടെ മെയിലിംഗ് വിലാസവും സ്ഥിരമായ വിലാസവും വ്യത്യസ്തമാകാം.


ഒ‌ടി‌പി (OTP) വഴിയുള്ള ആധാർ പരിശോധനയിൽ എന്റെ മെയിലിംഗ് വിലാസം നൽകേണ്ടത് നിർബന്ധമാണോ?

അല്ല, ഒരു മെയിലിംഗ് വിലാസം നൽകുന്നത് ആധാർ പരിശോധനയ്ക്ക് നിർബന്ധമല്ല


യുഐ‌ഡി‌ഐ‌ഐ (UIDAI) / ആധാറിൽ‌ നിന്നും ലഭിച്ച വിശദാംശങ്ങൾ‌ എനിക്ക് മാറ്റാൻ‌ കഴിയുമോ?

യുഐ‌ഡി‌ഐ‌ഐ (UIDAI) യിൽ നിന്ന് ലഭിച്ച പേരും വിലാസവും പോലുള്ള വിശദാംശങ്ങൾ മാറ്റാനാവില്ല. വിശദാംശങ്ങൾ ഉപയോഗിച്ചാണ് നിങ്ങളുടെ അക്കൗണ്ട് തുറക്കുന്നത്


ആധാർ അല്ലാതെ മറ്റ് കെ‌വൈ‌സി (KYC) രേഖകളുമായി ഒരു അക്കൗണ്ട് തുറക്കാൻ കഴിയുമോ?

കഴിയും. ആധാർ കാർഡിന്റെ കോപ്പി, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ID കാർഡ് അല്ലെങ്കിൽ പാസ്‌പോർട്ട് എന്നിവ ഉപയോഗിച്ച് അക്കൗണ്ടുകൾ തുറക്കാം. എന്നിരുന്നാലും, സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഉടനടി ഒരു അക്കൗണ്ട് നമ്പർ ലഭിക്കില്ല. അക്കൗണ്ട് നമ്പർ നൽകുന്നതിനുമുമ്പ് HDFC ബാങ്ക് ബ്രാഞ്ച് ടീം നിങ്ങളെ ബന്ധപ്പെടുന്നതാണ്.


പാൻ ഇല്ലാതെ ഒരു അക്കൗണ്ട് തുറക്കാൻ കഴിയുമോ?

നിങ്ങളുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ നിങ്ങൾക്ക് ഒരു പാൻ / പാൻ അംഗീകാരപത്രം ആവശ്യമാണ്


ഒരു ഇൻസ്റ്റാ അക്കൗണ്ട് തുറക്കുന്നതിന് ആധാർ കാർഡിന്റെ കോപ്പി / നമ്പർ നൽകേണ്ടത് നിർബന്ധമാണോ?

അല്ല, ആധാർ ഉപയോഗിക്കണമെന്നത് നിർബന്ധമല്ല. എന്നിരുന്നാലും, നിങ്ങളുടെ വിശദവിവരങ്ങളുടെ മൂല്യനിർണ്ണയം വേഗത്തിൽ സംഭവിക്കാനും അതുവഴി നിങ്ങളുടെ അക്കൗണ്ട് നമ്പർ തൽക്ഷണം ലഭിക്കാനും  ആധാർ ഉപയോഗിക്കുന്നതാണ് ഏറ്റവും എളുപ്പം. നിങ്ങളുടെ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വോട്ടർ ID കാർഡ് പോലുള്ള കെ‌വൈ‌സി (KYC) പ്രമാണങ്ങൾ ഉപയോഗിക്കുന്നത് സാവകാശത്തിലുള്ള പ്രക്രിയയാണ്, കാരണം നിങ്ങൾക്ക് അക്കൗണ്ട് നമ്പർ നൽകുന്നതിനു മുൻപ് HDFC ബാങ്കിന് നിങ്ങളുമായി ബന്ധപ്പെടേണ്ടതുണ്ട്.


എന്റെ പാൻ കാർഡിന്റെ കോപ്പി അപ്‌ലോഡ് ചെയ്യേണ്ടത് നിർബന്ധമാണോ?

അല്ല, നിങ്ങളുടെ പാൻ കാർഡിന്റെ കോപ്പി അപ്‌ലോഡ് ചെയ്യേണ്ടതില്ല. നിങ്ങളുടെ പാൻ നമ്പർ പരാമർശിച്ചാൽ മാത്രം മതി.


എന്റെ അക്കൗണ്ട് തുറന്നിട്ടുണ്ടോ എന്ന് എനിക്ക് എങ്ങനെ ട്രാക്കുചെയ്യാൻ കഴിയും?

ആധാർ ഉപയോഗിച്ചിരുന്നെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് നമ്പർ തൽക്ഷണം ലഭിക്കുമായിരുന്നു. നിങ്ങൾ മറ്റ് ID രേഖകളാണ്  ഉപയോഗിക്കുന്നതെങ്കിൽ, ലിങ്കിൽ ക്ലിക്കുചെയ്ത് ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ ആപ്ലിക്കേഷന്റെ നില പരിശോധിക്കാൻ കഴിയും - എന്റെ ആപ്ലിക്കേഷൻ ട്രാക്കുചെയ്യുക


എനിക്ക് എന്റെ അക്കൗണ്ട് നമ്പർ എപ്പോൾ ലഭിക്കും?

നിങ്ങളുടെ ആധാർ വിവരങ്ങൾ യുഐ‌ഡി‌ഐ‌ഐ (UIDAI) (യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) ഓൺ‌ലൈനായി സാധൂകരിച്ചാലുടൻ നിങ്ങളുടെ ഉപഭോക്തൃ IDയും അക്കൗണ്ട് നമ്പറും ലഭിക്കും.

നിങ്ങൾ മറ്റു IDകളാണ് ഉപയോഗിക്കുന്നതെങ്കിൽ, അക്കൗണ്ട് നമ്പർ ലഭിക്കുന്നതിനു മുൻപ് ഞങ്ങളുടെ ബ്രാഞ്ച് ടീമിന് നിങ്ങളുമായി ബന്ധപ്പെടേണ്ടതിനാൽ ഇതിന് കുറച്ച് സമയമെടുക്കുന്നതാണ്.



ഞാൻ മറ്റ് കെ‌വൈ‌സി (KYC) രേഖകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ എനിക്ക് ഉടനടി ഒരു അക്കൗണ്ട് നമ്പർ ലഭിക്കുമോ?

നിങ്ങൾ ആധാർ ഒഴികെയുള്ള മറ്റേതെങ്കിലും ID ഉപയോഗിക്കുന്നുണ്ടെങ്കിൽ അക്കൗണ്ട് നമ്പർ ഉടനടി ലഭിക്കില്ല. ഞങ്ങളുടെ ബ്രാഞ്ച് ടീം പ്രാമാണീകരണം / മൂല്യനിർണ്ണയ പ്രക്രിയ പൂർത്തിയാകുന്നതുവരെ നിങ്ങൾക്ക് ഒരു റഫറൻസ് നമ്പർ നൽകും. ലിങ്കിൽ ക്ലിക്കുചെയ്ത് നൽകിയ റഫറൻസ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അപ്ലിക്കേഷന്റെ നില പരിശോധിക്കാൻ കഴിയും - എന്റെ അപ്ലിക്കേഷൻ ട്രാക്കുചെയ്യുക.


അപ്ലിക്കേഷൻ ലിങ്ക് പ്രതികരിക്കുന്നില്ല / താമസം നേരിടുന്നു എന്നുണ്ടെങ്കിൽ എന്തുചെയ്യാം?

അക്കൗണ്ട് തുറക്കുന്ന പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങൾക്ക് നല്ല നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ആവശ്യമാണ്.


എന്റെ അക്കൗണ്ടിന് ബാധകമായ പരിധികൾ നിയന്ത്രിക്കാൻ കഴിയുമെന്ന് ഞാൻ എങ്ങനെ ഉറപ്പാക്കും?

നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക:

1.  ഏത് സമയത്തും നിങ്ങളുടെ അക്കൗണ്ട് ബാലൻസ് 1 ലക്ഷം കവിയാൻ പാടില്ല

2.    അക്കൗണ്ടിലേക്കുള്ള നിങ്ങളുടെ വാർഷിക ക്രെഡിറ്റ്, ഒരു സാമ്പത്തിക വർഷത്തിൽ, 2 ലക്ഷം കവിയരുത്

നിങ്ങളുടെ അക്കൗണ്ട് 1 വർഷത്തേക്ക് മാത്രം സാധുതയുള്ളതാണെന്ന് ഓർമ്മിക്കുക

നിങ്ങളുടെ HDFC ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടാനും അക്കൗണ്ടിനെ നിങ്ങളുടെ ഇഷ്ടാനുസരണം ഒരു സാധാരണ സേവിംഗ്‌സ് അക്കൗണ്ടായി പരിവർത്തനം ചെയ്യുന്നതിന് നിങ്ങളുടെ മുഴുവൻ കെ‌വൈ‌സി (KYC) പൂർത്തിയാക്കാനും കഴിയും. അങ്ങനെ മുകളിലുള്ള പരിധികളൊന്നും ബാധകമാകാതെ HDFC ബാങ്കിൽ ഒരു സാധാരണ സേവിംഗ്‌സ് അക്കൗണ്ടിന്റെ എല്ലാ ആനുകൂല്യങ്ങളും നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും


എനിക്ക് അക്കൗണ്ട് ഒരു സാധാരണ സേവിംഗ്‌സ് അക്കൗണ്ടാക്കി മാറ്റാൻ സാധിക്കുമോ?

സാധിക്കും, ഒരു വർഷത്തിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഞങ്ങളുടെ അടുത്തുള്ള ബ്രാഞ്ചിൽ ബന്ധപ്പെടാം, കൂടാതെ മുഴുവൻ കെ‌വൈ‌സി (KYC) പൂർത്തിയാക്കാനും അക്കൗണ്ട് ഒരു സാധാരണ സേവിംഗ്‌സ് അക്കൗണ്ടാക്കി മാറ്റാനും ഞങ്ങൾ നിങ്ങളെ സഹായിക്കും.


അക്കൗണ്ടിൽ നെറ്റ്ബാങ്കിംഗ് എങ്ങനെ ഉപയോഗിക്കാം?

നിങ്ങളുടെ അക്കൗണ്ടിൽ ആദ്യമേ നെറ്റ്ബാങ്കിംഗ് പ്രാപ്തമാക്കിയിരിക്കും, നിങ്ങൾ അത് സജീവമാക്കേണ്ടതുണ്ട്. അത് എങ്ങനെ ചെയ്യണമെന്നതിനുള്ള നിർദ്ദേശങ്ങളുള്ള ഒരു എസ്എംഎസ് (SMS),

-മെയിൽ നിങ്ങൾക്ക് ലഭിക്കും.


ഒരു ഉപഭോക്താവിന് നെറ്റ്ബാങ്കിംഗിനായി എങ്ങനെ രജിസ്റ്റർ ചെയ്യാൻ കഴിയും?

നിങ്ങൾ നെറ്റ്ബാങ്കിംഗിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാസ്‌വേഡ് സജ്ജമാക്കുക മാത്രമാണ് ഇനി ചെയ്യേണ്ടത്. ഐ‌പിഐ‌എൻ‌ (IPIN) അടിസ്ഥാനമാക്കിയ സ്പ്ലിറ്റ് ഒ‌ടി‌പി (OTP) സജ്ജീകരിക്കുന്നതിന് നിങ്ങളുടെ അക്കൗണ്ട് നമ്പർ ജനറേറ്റുചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക്

-മെയിലിൽ ഒരു ലിങ്ക് നൽകും (നിങ്ങളുടെ ഒടിപി(OTP) യുടെ ഒരു ഭാഗം

-മെയിലിലും മറ്റൊരു ഭാഗം നിങ്ങളുടെ  മൊബൈലിലും ലഭിക്കും)


ഒരു വർഷത്തിനുള്ളിൽ ഞാൻ എന്റെ HDFC ബാങ്ക് ഇൻസ്റ്റാ അക്കൗണ്ട് മാറ്റിയില്ലെങ്കിൽ എന്ത് സംഭവിക്കും?

നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടും.


അക്കൗണ്ടിലൂടെ എനിക്ക് ഏത് തരത്തിലുള്ള ഇടപാടുകൾ നടത്താൻ കഴിയും?

  • നിങ്ങൾക്ക് ബില്ലുകൾ അടയ്ക്കാനും റീചാർജ് ചെയ്യാനും പേയ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും കഴിയും

  • നിങ്ങൾക്ക് ഓൺലൈനിൽ സുരക്ഷിതമായി ഷോപ്പുചെയ്യാനും പണമടയ്ക്കാനും കഴിയും

  • നിങ്ങൾക്ക് പണം കൈമാറാൻ കഴിയും


കെ‌വൈ‌സി (KYC) പൂർത്തിയാക്കാനും അക്കൗണ്ട് മാറ്റാനും ഞാൻ ബ്രാഞ്ച് സന്ദർശിക്കേണ്ടതുണ്ടോ?

ഉണ്ട്, നിങ്ങളുടെ അക്കൗണ്ടിനെ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു സാധാരണ സേവിംഗ്‌സ് അക്കൗണ്ടായി മാറ്റുന്നതിന്റെ സ്ഥിരീകരണത്തിനായി ഒറിജിനൽ കെ‌വൈ‌സി (KYC) രേഖകളുമായി ഒരു ബ്രാഞ്ച് സന്ദർശിക്കേണ്ടതുണ്ട്.


അക്കൗണ്ട് തുറക്കുന്നതിനുള്ള നിരക്കുകൾ എന്താണ്?

അക്കൗണ്ടിനോട് അനുബന്ധമായി യാതൊരു നിരക്കുകളും നിലവിലില്ല.


എന്റെ അക്കൗണ്ട് തുറക്കുമ്പോൾ ഞാൻ തിരഞ്ഞെടുത്ത സേവിംഗ്‌സ് / സാലറി അക്കൗണ്ടിന്റെ എല്ലാ സവിശേഷതകളും അക്കൗണ്ടിൽ ഉണ്ടോ? (ഉദാഹരണം: റെഗുലർ സേവിംഗ്‌സ് അക്കൗണ്ട് / സ്ത്രീകളുടെ അക്കൗണ്ട് / മുതിർന്നവർക്കുള്ള അക്കൗണ്ട്)

ഇല്ല, ഏതെങ്കിലും HDFC ബാങ്ക് ബ്രാഞ്ചിൽ‌ നിങ്ങൾ‌ കെ‌വൈ‌സി (KYC) ഔപചാരികതകൾ‌ പൂർ‌ത്തിയാക്കിയാൽ‌ മാത്രമേ സവിശേഷതകൾ‌ നിങ്ങളുടെ അക്കൗണ്ടിൽ‌ ലഭ്യമാകൂ.


എനിക്ക് ഒരു HDFC ബാങ്ക് ഇൻ‌സ്റ്റാ അക്കൗണ്ട് സൂക്ഷിക്കാൻ‌ കഴിയുന്ന പരമാവധി സമയം എത്രയാണ്?

നിങ്ങൾക്ക് ഒരു HDFC ബാങ്ക് ഇൻസ്റ്റാ അക്കൗണ്ട് കൈവശം വയ്ക്കാൻ കഴിയുന്ന പരമാവധി സമയം ഒരു വർഷമാണ്. സമയത്ത് നിങ്ങൾക്ക് കെ‌വൈ‌സി (KYC) പൂർ‌ത്തിയാക്കാനും അക്കൗണ്ട് ഒരു സാധാരണ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റാനും കഴിയും. ഇത് ചെയ്യുന്നതിന് നിങ്ങളുടെ അടുത്തുള്ള HDFC ബാങ്ക് ബ്രാഞ്ച് സന്ദർശിക്കേണ്ടതുണ്ട്.


എനിക്ക് പണം കൈമാറേണ്ട ഒരു തീയതി ഉണ്ടോ / എന്റെ ശമ്പളം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടതുണ്ടോ?

ഇല്ല, എന്നിരുന്നാലും, അക്കൗണ്ട് ഉപയോഗിക്കാൻ ആരംഭിച്ച ഉടൻ തന്നെ ഡിജിറ്റലായി (3 ദിവസത്തിനുള്ളിൽ) നിങ്ങൾക്ക് പണം കൈമാറാൻ കഴിയും.

 

       

അക്കൗണ്ട് ഡിജിറ്റലായി തുറക്കുമ്പോൾ എനിക്ക് എന്തൊക്കെ പ്രതീക്ഷിക്കാം?

നിങ്ങളുടെ HDFC ബാങ്ക് ഇൻസ്റ്റാ അക്കൗണ്ട് നമ്പറും കസ്റ്റമർ ID യും ഉടൻ ലഭിക്കും. അക്കൗണ്ട് തുറക്കുന്ന പ്രക്രിയയിൽ ഞങ്ങൾ നിങ്ങൾക്ക് നെറ്റ്ബാങ്കിംഗ് സജീവമാക്കാനുള്ള ലിങ്കും അയയ്ക്കും. മൂന്നാം കക്ഷികളിലേക്ക് പണം കൈമാറാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അക്കൗണ്ട് തുറക്കുമ്പോൾ നിങ്ങളോട് സ്ഥിരീകരണം ആവശ്യപ്പെടുകയും ചെയ്യും


ചെക്ക്ബുക്കും ഡെബിറ്റ് കാർഡും എനിക്ക് എപ്പോൾ ലഭിക്കും?    

HDFC ബാങ്ക് ഇൻസ്റ്റാ അക്കൗണ്ട് ഡെബിറ്റ് കാർഡോ ചെക്ക് ബുക്കോ വാഗ്ദാനം ചെയ്യുന്നില്ല. പണം പിൻവലിക്കൽ ഉൾപ്പെടെ നിങ്ങളുടെ എല്ലാ ഇടപാടുകളും ഡിജിറ്റലായി നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും.


എന്റെ HDFC ബാങ്ക് ഇൻസ്റ്റാ അക്കൗണ്ടിൽ നിന്ന് എനിക്ക് എങ്ങനെ പണം പിൻവലിക്കാം, അതിന് എന്തെങ്കിലും നിരക്ക് ഈടാക്കുമോ?

ഏത് HDFC ബാങ്ക് എടിഎമ്മി (ATM) നിന്നും പണം പിൻവലിക്കാൻ നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിക്കാം. കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ ഓപ്ഷൻ അമർത്തി നിർദ്ദേശങ്ങൾ പാലിക്കുക. ഇതിന് നിരക്കുകളൊന്നുമില്ല.


അപേക്ഷയുടെ നടപടിക്രമത്തിന്റെ സമയത്ത് എന്റെ നെറ്റ് കണക്ഷൻ വിച്ഛേദിക്കപ്പെടുകയാണെങ്കിൽ, എനിക്ക് വീണ്ടും തുടരാനാകുമോ?

കഴിയും, നിങ്ങളുടെ കണക്ഷൻ പോയ സ്ഥലത്തുനിന്ന് നിങ്ങൾക്ക് പുനരാരംഭിക്കാൻ കഴിയും.


എന്റെ അക്കൗണ്ട് ഒരു പൂർണ്ണ കെ‌വൈ‌സി (KYC) അക്കൗണ്ടിലേക്ക് എങ്ങനെ മാറ്റാം?

കെ‌വൈ‌സി (KYC) പൂർത്തിയാക്കുന്നതിന് നിങ്ങൾ ഒരു ബ്രാഞ്ച് സന്ദർശിക്കുകയും നിങ്ങളുടെ ഇഷ്ടാനുസരണം ഏതെങ്കിലും സാധാരണ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് നിങ്ങളുടെ അക്കൗണ്ട് മാറ്റുകയും വേണം.


എന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ എനിക്ക് ഇമെയിൽ അപ്‌ഡേറ്റ് ചെയ്യാനോ മാറ്റാനോ കഴിയുമോ?

ഇല്ല, നിങ്ങളുടെ ഇൻസ്റ്റാ അക്കൗണ്ടിനായി

-മെയിൽ ID മാറ്റാൻ, ദയവായി അടുത്തുള്ള ബ്രാഞ്ചിൽ പോയി കെ‌വൈ‌സി (KYC) പൂർത്തിയാക്കേണ്ടതാണ്.

Eligibility

Add Money