നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് കണ്ടെത്താനുള്ള 5 വഴികൾ

20 January, 2023

നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് കണ്ടെത്താനുള്ള

5 വഴികൾ

ക്യാഷ് ‌ലെസ് പേയ്‌മെന്‍റുകളാണ് ഇന്നത്തെ കാലത്ത് നമ്മൾ കൂടുതലും നടത്തുന്നത്. പണത്തിന് പകരം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നമ്മൾ ഉപയോഗിക്കുന്നു. ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാൻ വളരെ എളുപ്പവും ഇടപാടുകൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാകുകയും ചെയ്യും. എന്നാൽ കാർഡ് നഷ്ടപ്പെടാനുള്ള സാധ്യതകൾ ഉയർന്നതാണ്.

ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്‍റുകൾ നടത്തുന്നത് സുരക്ഷിതമാണെങ്കിലും, കാർഡ് നഷ്ടപ്പെട്ടുന്നത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. ബാങ്ക് അക്കൗണ്ട് നിങ്ങളുടെ ഡെബിറ്റ് കാർഡുമായി നേരിട്ട് ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ഈ അവസരത്തിൽ സാമ്പത്തിക തട്ടിപ്പിനോ മോഷണത്തിനോ നിങ്ങൾ ഇരയായേക്കാം. ഈ അവസ്ഥ ഒഴിവാക്കി കാർഡ് നഷ്ടപ്പെടുമ്പോൾ സാമ്പത്തിക നഷ്ടങ്ങൾ അനുഭവിക്കാതിരിക്കാൻ വേഗത്തിൽ ബദൽ നടപടികൾ സ്വീകരിക്കണം.

നിങ്ങളുടെ ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ എന്തു ചെയ്യും?

ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക എന്നതാണ്. തുടർ നടപടികൾക്കായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എഫ്ഐആർ സമർപ്പിക്കാനും അതിന്‍റെ പകർപ്പ് ബാങ്കിൽ ഹാജരാക്കാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു.

മോഷണം വിവിധ രീതികളിൽ റിപ്പോർട്ട് ചെയ്യുന്നതിന് നിങ്ങൾക്ക് നിങ്ങളുടെ ബാങ്കിനെ സമീപിക്കാം.

  • ഫോൺ ബാങ്കിങ്ങിലേക്ക് വിളിക്കുക

  • ഹോട്ട്ലിസ്റ്റ് ചെയ്ത് നെറ്റ് ബാങ്കിംഗ് വഴി നിങ്ങളുടെ കാർഡ് വീണ്ടും ഇഷ്യൂ ചെയ്യുക

  • ഹോട്ട്‌ലിസ്റ്റ് ചെയ്ത് മൊബൈൽ ബാങ്കിംഗ് വഴി നിങ്ങളുടെ കാർഡ് വീണ്ടും ഇഷ്യൂ ചെയ്യുക

  • നിങ്ങളുടെ ബ്രാഞ്ചുമായി ബന്ധപ്പെട്ടാൽ നിങ്ങളുടെ കാർഡ് അവർ ഹോട്ട്ലിസ്റ്റ് ചെയ്യും.

നിങ്ങളുടെ കാർഡ് ഹോട്ട് ലിസ്റ്റ് ചെയ്താൽ ആ കാർഡിലൂടെ നടക്കുന്ന എല്ലാ ഇടപാടുകളും തടയാൻ സാധിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആ അക്കൗണ്ടിൽ നിന്ന് ഒരു പ്രവർത്തനവും അനുവദിക്കില്ല.

നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്തു കഴിഞ്ഞാൽ, ഇത് സ്ഥിരീകരിക്കുന്ന ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കും. സാധാരണയായി, നഷ്ടപ്പെട്ട ഡെബിറ്റ് കാർഡുകൾ തൽക്ഷണം തടയാൻ ബാങ്കുകൾ വേഗത്തിൽ പ്രവർത്തിക്കുന്നു.

ഇപ്പോൾ നിങ്ങളുടെ കാർഡ് ഹോട്ട്ലിസ്റ്റിലായതിനാൽ, നിങ്ങൾ ഒരു പുതിയ ഡെബിറ്റ് കാർഡ് വീണ്ടും ഇഷ്യൂ ചെയ്യണം. നിങ്ങൾക്ക് ഡിജിറ്റൽ ചാനലുകളിലൂടെ (മൊബൈൽ ബാങ്കിംഗ് / നെറ്റ്ബാങ്കിംഗ്) ഇത് ചെയ്യാം അല്ലെങ്കിൽ ഒരു ശാഖയിൽ പോയി തൽക്ഷണം ഡെബിറ്റ് കാർഡ് നേടാം.

നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് എങ്ങനെ കണ്ടെത്തും?

16 അക്ക യുണീക്ക് ഡെബിറ്റ് കാർഡ് നമ്പർ ഓർമ്മയുണ്ടെങ്കിൽ മാത്രമേ നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് കണ്ടെത്താൻ കഴിയൂ. വിശദാംശങ്ങൾ ഓർമ്മയുണ്ടെങ്കിൽ ബാങ്കിനെയും പോലീസിനെയും അറിയിക്കാം. നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് വീണ്ടെടുക്കാൻ സാധ്യത കുറവാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാനും 2-3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഒരു പുതിയ ഡെബിറ്റ് കാർഡ് നേടാനും കഴിയും. കാർഡ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്ന സമയത്ത് പുതിയ ഡ്യൂപ്ലിക്കേറ്റ് ഡെബിറ്റ് കാർഡിന്‌ ഇഷ്യൂ ചെയ്യാൻ അഭ്യർത്ഥിക്കാം. പുതിയ കാർഡ് നൽകുന്നതിന് ബാങ്ക് ചില നിരക്കുകൾ ഈടാക്കിയേക്കാം.

മിക്ക ബാങ്കുകൾക്കും കാർഡ് ഉടമകളെ സംരക്ഷിക്കാൻ പൂജ്യം ബാധ്യതാ നയമുണ്ട്, പ്രത്യേകിച്ചും നിശ്ചിത സമയത്തിനുള്ളിൽ ഒരു കാർഡ് നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യങ്ങളിൽ. ഇതിനർത്ഥം, നൽകിയിരിക്കുന്ന സമയത്തിനുള്ളിൽ നിങ്ങളുടെ ഡെബിറ്റ് കാർഡിന്റെ നഷ്ടമോ, മോഷണമോ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, കാർഡ് നഷ്ടപ്പെട്ടതോ, മോഷ്ടിക്കപ്പെട്ടതോ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ആ കാർഡ് ബ്ലോക്ക് ചെയ്യാനോ മരിവിപ്പിക്കാനോ ബാങ്ക് നിയമപരമായി ബാധ്യസ്ഥരാണ്. ആ കാലയളവിനപ്പുറം, നിങ്ങൾക്ക് ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടങ്ങളിൽ നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ ബാങ്ക് ബാധ്യസ്ഥമല്ല.

ഇവിടെ ക്ലിക്ക് ചെയ്യുന്നത് പോലെ വളരെ എളുപ്പമാണ് ഒരു എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡിനായി അപേക്ഷിക്കുന്നത്. പുതിയ അക്കൗണ്ട് ആരംഭിക്കുന്ന ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ബുദ്ധിമുട്ടുകൾ ഇല്ലാതെ എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ ഡെബിറ്റ് കാർഡ് ലഭിക്കുന്നു. നിലവിലുള്ള എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് മിനിറ്റുകൾക്കുള്ളിൽ ഡെബിറ്റ് കാർഡ് വീണ്ടും ഇഷ്യൂ ചെയ്യാൻ കഴിയും.

​​​​​​​*നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതു സ്വഭാവമുള്ളതും വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതുമാണ്. നിങ്ങളുടെ സ്വന്തം സാഹചര്യങ്ങളിൽ ഇത് പ്രത്യേക ഉപദേശത്തിന് പകരമല്ല.